കോഴിക്കോട്: ഒരു മണിക്കൂറിലേറെ റോഡരികിൽ വീണുകിടന്ന അജ്ഞാതൻ മരിച്ചു. നഗരത്തിലെ ചെറൂട്ടി റോഡ് ജങ്ഷന് സമീപം റെഡ് ക്രോസ് റോഡിൽ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. അറുപത് വയസ് തോന്നിക്കുന്നയാൾ ഓവ് ചാലിന് മുകളിൽ കമിഴ്ന്ന് വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു. മരുന്ന് ശീട്ടും ചെറിയ ബാഗുമുണ്ടായിരുന്നു.
ദൃക്സാക്ഷികൾ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് 108 ആംബുലൻസ് എത്തിയത്. പൊലീസിനെയും നാട്ടുകാർ അറിയിച്ചു. കോവിഡായതിനാൽ പി.പി.ഇ കിറ്റ് ധരിച്ചവർക്കേ വീണുകിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാനാവൂ എന്ന നിലപാടിലായിരുന്നു അതു വഴി വന്ന പൊലീസ്. അതോടെ നാട്ടുകാരും വിട്ടു നിന്നു. അതിനിടെ പെരുമഴയുമുണ്ടായി. എല്ലാം കഴിഞ്ഞ് ആംബുലൻസ് വന്ന് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ടൗൺ പൊലിസാണ് അജ്ഞാതനെ മരിച്ച നിലയിൽ മെഡി.കോളജിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.