പയ്യന്നൂർ: കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിന് വേണം സഹജീവികളുടെ കൈത്താങ്ങ്. കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്ത് കണ്ടോന്താർ ഒന്നാം വാർഡിൽ ചെങ്ങളത്ത് താമസിക്കുന്ന വി.വി. ഉണ്ണിക്കൃഷ്ണ (41)നാണ് ഗുരുതരമായ കരൾരോഗം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സക്കായി ഇതിനകം 12 ലക്ഷം രൂപയോളം ചെലവായി. തുടർചികിത്സക്ക് ഇനിയും വലിയൊരു തുക കണ്ടത്തേണ്ടതുണ്ട്. ഗ്രാഫിക് ഡിസൈനിങ് തൊഴിലിൽ നിന്ന് ലഭിക്കുന്ന നേരിയ വരുമാനം മാത്രമാണ് അമ്മയും ഭാര്യയും മകളും അടങ്ങുന്ന ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തിന്റെ ഏക ആശ്രയം.
അസുഖം ബാധിച്ചതോടെ ഇതും ഇല്ലാതായി. ഭാരിച്ച ചികിത്സ ചെലവിൽ വഴി മുട്ടി നിൽക്കുന്ന ഉണ്ണിക്കൃഷ്ണന്റെ കുടുംബത്തെ സഹായിക്കുന്നതിനു നാട്ടുകാർ ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്. പഞ്ചായത്തംഗം എം.വി. പ്രീത ചെയർപേഴ്സനും എം.പി. ഉണ്ണികൃഷ്ണൻ ജനറൽ കൺവീനറും എം.കെ. വിജയൻ ട്രഷററുമായ സമിതിയാണ് പ്രവർത്തിച്ചുവരുന്നത്. സഹായങ്ങൾ ഇന്ത്യൻ ഓവർസീസ് ബാങ്ക് കടന്നപ്പള്ളി ശാഖയിലെ 3574 O 1000006 242 (IFSC IO BA OOO 3574), കടന്നപ്പള്ളി പാണപ്പുഴ സർവിസ് സഹകരണ ബാങ്ക് കണ്ടോന്താർ സായാഹ്ന ശാഖ 3477 എസ്. ബി അക്കൗണ്ടിലേക്ക് അയക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.