സത്യപ്രതിജ്ഞയിൽ ഉപയോഗിച്ചത്​ വിവാദമായി; 'പ്രഫസർ' ഒഴിവാക്കി മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: മന്ത്രിയായുള്ള സത്യപ്രതിജ്ഞയിൽ പേരിനൊപ്പം പ്രഫസർ ഉപയോഗിച്ച ആർ. ബിന്ദു നിയമസഭാംഗമായി സത്യവാചകം ചൊല്ലിയപ്പോൾ അത്​ ഒഴിവാക്കി. തൃശൂർ ശ്രീ കേരളവർമ കോളജിൽ ഇംഗ്ലീഷ്​ വിഭാഗത്തിൽ അസോസിയേറ്റ്​ പ്രഫസറായിരുന്ന ബിന്ദു മന്ത്രിസഭാംഗമായപ്പോൾ പേരിനൊപ്പം പ്രഫസർ ചേർത്തുപറഞ്ഞത്​ വിവാദമായിരുന്നു.

ഇത്​ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി. ഇതിന്​ പിന്നാലെയാണ്​ സഭാംഗമായുള്ള സത്യവാചകത്തിൽനിന്ന്​ മന്ത്രി ബിന്ദു പ്രഫസർ പദവി ഒഴിവാക്കിയത്​. എന്നാൽ, സത്യവാചകം ചൊല്ലു​േമ്പാൾ സഭയിലെ സ്​ക്രീനിൽ പ്രഫസർ പദവി കൂടി ചേർത്താണ്​ പേര്​ തെളിഞ്ഞത്​. കൂടാതെ ഫേസ്​ബുക്കിലെ ഇവരുടെ ഔദ്യോഗിക പേജിലും പ്രഫസർ എന്നുണ്ട്​.

Tags:    
News Summary - Used in swearing controversy; Excluding 'Professor', Minister R. Point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.