ഉത്രവധം: വിചാരണ മാറ്റിവെച്ചു

പുനലൂർ: അഞ്ചൽ ഏറം ഉത്രവധവുമായി ബന്ധപ്പെട്ട സ്ത്രീധന പീഡനക്കേസിൽ പ്രതികൾക്കെതിരായ വിചാരണ പുനലൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നവംബർ ഒന്നിലേക്ക് മാറ്റിവെച്ചു. പ്രതികൾക്കെതിരെ സ്ത്രീധന നിരോധന നിയമം മൂന്നും നാലും വകുപ്പുകൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് വിചാരണ മാറ്റിയത്.

ബുധനാഴ്ച ഒന്നാം പ്രതി സൂരജ് എസ്‌. കുമാർ, രണ്ടാം പ്രതി സൂരജിന്‍റെ പിതാവ് സുരേന്ദ്ര പണിക്കർ, മൂന്നാം പ്രതി മാതാവ് രേണുക എന്നിവർ കോടതിയിൽ ഹാജരായി. നാലാം പ്രതി സൂരജിന്റെ സഹോദരി സൂര്യ ഹാജരായില്ല. കേസിൽ നേരേത്ത അറസ്റ്റിലായ സുരേന്ദ്ര പണിക്കരും രേണുകയും സൂര്യയും ജാമ്യത്തിലാണ്.

ഉത്ര വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽനിന്നാണ് പൊലീസ് കോടതിയിൽ എത്തിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഒന്നാംപ്രതി സൂരജ് ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Tags:    
News Summary - Uthra murder case-Trial adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.