കൊല്ലം: ഉത്രവധക്കേസ് പ്രതിയായ സൂരജിനെതിരായ തെളിവുകളായ പാമ്പിനെ കൊണ്ടുവന്ന ജാർ, മയക്കാനുപയോഗിച്ച ഉറക്കഗുളികയുടെ സ്ട്രിപ്പുകൾ എന്നിവ സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു.
പാമ്പിനെ സൂക്ഷിക്കാനായി ചാത്തന്നൂരിലെ സൂപ്പർമാർക്കറ്റിൽനിന്നാണ് ചാവരുകാവ് സുരേഷ് ജാർ വാങ്ങിയത്. ലോക്ഡൗൺ സമയത്താണ് ജാർ വാങ്ങിയതെന്നും കോടതിയിൽ ഹാജരാക്കിയ ജാർ തെൻറ സൂപ്പർമാർക്കറ്റിൽനിന്ന് നൽകിയതാണെന്നും ഉടമ കോടതിയിൽ മൊഴി നൽകി.
ഉത്രയുടെ വീട്ടുപരിസരത്തുനിന്ന് ജാർ കണ്ടെടുത്തതിന് സാക്ഷിയായ നവാസും കോടതിയിൽ ഇക്കാര്യം മൊഴിനൽകി. ഉത്രയുടെ വീട്ടിൽ കിടന്നിരുന്ന സൂരജ് ഉപയോഗിക്കുന്ന കാറിൽനിന്ന് രണ്ട് ഗുളികകൾ മാത്രം ശേഷിക്കുന്ന ഉറക്കഗുളികയുടെ സ്ട്രിപ് കണ്ടെത്തുന്നതിന് സാക്ഷിയായ അഞ്ചൽ സ്വദേശി അരുണും കോടതിയിൽ ഇക്കാര്യം സമ്മതിച്ചു.
അലർജിക്ക് ഉപയോഗിക്കുന്നതും ഉറക്കം വരുന്നതുമായ മരുന്നാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഉത്രയുടെ ആന്തരികാവയവ പരിശോധനയിൽ ഈ മരുന്നിെൻറ രാസഘടനയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
പാമ്പുകടിയേറ്റ് മരിക്കാനിടയായ സാഹചര്യം വിലയിരുത്തിയ വിദഗ്ധസംഘത്തിലെ അംഗവും സർപ്പശാസ്ത്ര വിദഗ്ധനുമായ കാർകോട് സ്വദേശി മവീഷ് കുമാറിനെ കോടതി 18ന് വിസ്തരിക്കും. അണലിെയയും മൂർഖെനയും ഉപയോഗിച്ച് തെളിവുശേഖരണത്തിന് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.