ഉത്ര കൊലപാതകം; ഭർത്താവ്​ സൂരജും സുഹൃത്തും അറസ്​റ്റിൽ

കൊല്ലം: അഞ്ചലിൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര കുടുംബവീട്ടിൽ പാമ്പ്​ കടിയേറ്റ്​ മരിച്ച സംഭവത്തിൽ ഭർത്താവ്​ അടൂർ പറക്കോട്​ സ്വദേശി സൂരജും സുഹൃത്തും സഹായിയുമായ​ പാമ്പ്​ സുരേഷ്​ എന്ന കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്​റ്റിലായി. കൊലപാതകം വിചിത്ര ശൈലിയിലുള്ളതാണെന്ന്​ കൊല്ലം റൂറൽ എസ്​.പി ഹരിശങ്കർ പറഞ്ഞു. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കും.​ 

സാമ്പത്തികനേട്ടവും മറ്റൊരു വിവാഹം കഴിക്കാനുള്ള ഉദ്ദേശവും സൂരജിനുണ്ടായിരുന്നതായി ​പൊലീസ്​ പറഞ്ഞു. സൂരജിന്​ പാമ്പിനെ കൈമാറിയത്​ സുരേഷാണ്​. കൊലപാതകത്തെ കുറിച്ച്​ സുരേഷി​ന്​ അറിവുണ്ടായിരുന്നതായും പൊലീസ്​ പറഞ്ഞു. 

ഭർതൃവീട്ടിൽ പാമ്പുകടിയേറ്റതിനെത്തുടർന്ന് കുടുംബവീട്ടിൽ ചികിത്സയിൽ കഴിയവേ യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഭർത്താവ് സൂരജിനെയും സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. 

ഉത്രയെ കൊലപ്പെടുത്താൻ 10,000 രൂപക്ക്​ ഭർത്താവ്​ സൂരജ്​ പാമ്പിനെ വാങ്ങിയതെന്ന്​ പൊലീസിന്​ വിവരം ലഭിച്ചിരുന്നു.  പാമ്പിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബിൽ അപ്​ലോഡ്​ ചെയ്യാ​നാണെന്ന്​ പറഞ്ഞാണ് സൂരജ്​ പാമ്പിനെ വാങ്ങിയത്​. കരി മൂർഖനെയാണ്​ സുഹൃത്തിൽ നിന്ന്​ സൂരജ്​ വാങ്ങിയത്​. സൂരജ്​ കുറ്റം സമ്മതിച്ചിരുന്നു. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തി​​​​െൻറ തയാറെടുപ്പിന്​ ശേഷമാണെന്നും പൊലീസ്​ പറയുന്നു. 

രണ്ടുതവണയാണ്​ ഉത്രക്ക്​ പാമ്പുകടിയേറ്റത്​. മാർച്ച്​ രണ്ടിന്​ സൂരജി​​​​െൻറ വീട്ടിൽവെച്ച്​ രാത്രിയാണ്​ ആദ്യം പാമ്പ്​ കടിച്ചത്​. അണലിയായിരുന്നു ആദ്യം കടിച്ചത്​. പിന്നീട്​ ഇതി​​​​െൻറ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടിൽ എത്തിയപ്പോഴാണ്​ രണ്ടാമതും ഉത്രയെ പാമ്പ്​ കടിച്ചത്​. മൂർഖൻ പാമ്പായിരുന്നു കടിച്ചത്​. പിന്നീട്​ മരിക്കുകയും ചെയ്​തു. 
 

Tags:    
News Summary - Uthra Death Husband and Friend Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.