തിരൂർ: മലപ്പുറത്തിെൻറ സ്നേഹകരുതൽ നേരിട്ടറിഞ്ഞ് രബീന്ദ്ര സിങ്ങും അഞ്ജലി സിങ്ങും പുതുജീവിതത്തിലേക്ക് ചുവടുവച്ചു. ലോക് ഡൗൺ കാരണം വിവാഹം പ്രതിസന്ധിയിലായപ്പോൾ പാറശ്ശേരി സ്വദേശിയും വ്യവസായ സംരഭകനുമായ നാലകത്ത് വീട്ടിൽ അബ്ദുൽ റഷീദാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ വധുവരൻമാരുടെ മംഗല്യത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കി കൂടെനിന്നത്.
ഞായറാഴ്ച രാവിലെ 8.30നുള്ള മുഹൂർത്തത്തിലാണ് പാറശ്ശേരി ചെറിയരികാവ് ക്ഷേത്രത്തിൽ രബീന്ദ്ര സിങ്ങും അഞ്ജലി സിങ്ങും വിവാഹിതരായത്. ഒരു കുടുംബം പോലെ റഷീദും കുടുംബവും വിവാഹത്തിന് എല്ലാവിധ സൗകര്യങ്ങളും നൽകി കൂടെനിന്നു.
ഒമ്പത് വർഷമായി അഞ്ജലിയുടെ പിതാവ് സഞ്ജയ് സിങ്ങ് പാറശ്ശേരിയിൽ കണ്ടെയ്നർ ഫാക്ടറി നടത്തുന്ന റഷീദിെൻറ സ്ഥാപനത്തിലെ ജോലിക്കാരനാണ്. ഏഴു വർഷമായി സഞ്ജയ് സിങ്ങും കുടുംബവും റഷീദിെൻറ തണലിൽ തിരൂർ ബി.പി അങ്ങാടി പാറശ്ശേരിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.