കൊച്ചി: അന്തരിച്ച എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയന് അേന്ത്യാപചാരം അർപ്പിക്കാൻ ആശുപത്രിയിലെത്തിയത് പ്രമുഖരുടെ നീണ്ട നിര. വിജയൻ അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞതുമുതൽ നിരവധി നേതാക്കളും പ്രവർത്തകരും ആശുപത്രിയിൽ എത്തുന്നുണ്ടായിരുന്നു. വിയോഗ വാർത്തയറിഞ്ഞ് മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളി, പി. തിലോത്തമന്, മാത്യു ടി. തോമസ്, എം.എല്‍.എമാരായ പി.ടി. തോമസ്, വി.ഡി. സതീശന്, വി.പി. സജീന്ദ്രന്, അന്‍വര്‍ സാദത്ത്, എ.കെ. ശശീന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, മുന്‍ എം.പിമാരായ പി.സി. ചാക്കോ, പി.സി. തോമസ്, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവര്‍ ആശുപത്രിയിലെത്തി. എൻ.സി.പി നേതാക്കളായ പീതാംബരൻ മാസ്റ്റർ, എൻ.എ. മുഹമ്മദുകുട്ടി, ടി.പി. അബ്്ദുൽ അസീസ് എന്നിവരും നിരവധി പാർട്ടി പ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു.
ഞായറാഴ്ച രാവിലെ ഒമ്പതോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ ഏറ്റുവാങ്ങി. എൻ.സി.പി നേതാക്കളായ എൻ.എ. മുഹമ്മദുകുട്ടി, മമ്മി സെഞ്ച്വറി, മുരളി പുത്തൻവേലി, രാംകുമാർ, വി.ജി. രവീന്ദ്രൻ എന്നിവർ അനുഗമിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മോൻസ് ജോസഫ് എം.എൽ.എ എന്നിവർ കഴിഞ്ഞദിവസങ്ങളിൽ വിജയനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.