ശാന്തപുരം: ഇസ്ലാമിക സമൂഹത്തിനും പ്രസ്ഥാനത്തിനും ദിശാബോധം നിറഞ്ഞ രണ്ടാംനിര നേതൃത്വത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതാണ് വാടാനപ്പള്ളി ഓർഫനേജ് സ്ഥാപനങ്ങൾ നിർവഹിച്ച ദൗത്യമെന്നും വൈവിധ്യപൂർണമായ നേതൃത്വത്തിന്റെ തുടർച്ച സാധ്യമാക്കുകയാണ് ‘ഉസ്റ’ ചെയ്യേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.
വാടാനപ്പള്ളി ഓർഫനേജ് സ്ഥാപനങ്ങളുടെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ‘ഉസ്റ’ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉസ്റ പ്രസിഡൻറ് സാക്കിർ നദ്വി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ സംസാരിച്ചു.
‘ഉന്നത വിദ്യാഭ്യാസത്തിന്റെ വർത്തമാനം’ എന്ന വിഷയത്തിൽ അൽജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം വാണിയമ്പലം പ്രഭാഷണം നടത്തി. എം.ജി സർവകലാശാലയിൽനിന്ന് റാങ്ക് നേടിയ സാക്കിർ നദ്വിക്ക് ചടങ്ങിൽ ഉപഹാരം നൽകി. അനാഥ-അഗതി സംരക്ഷണ രംഗത്ത് സജീവമായ കെ.കെ. മമ്മുണ്ണി മൗലവിക്ക് സ്നേഹാദരം നൽകി. വാടാനപ്പള്ളി ഓർഫനേജ് ആക്ടിങ് ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി, ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ എന്നിവർ മൗലവിക്ക് ഉപഹാരം സമ്മാനിച്ചു.
ഡോ. കൂട്ടിൽ മുഹമ്മദലി ഉസ്റ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡയറക്ടർ ഹനീഫ മാസ്റ്റർ, തളിക്കുളം ഇസ് ലാമിയ കോളജ് ഡയറക്ടർ മുനീർ വരന്തരപ്പിള്ളി എന്നിവർ സംസാരിച്ചു. വി.എ. സലീം ‘വിഷൻ 2075’ അവതരിപ്പിച്ചു. ഓഫിസ് സെക്രട്ടറി ഷാഫി റമദാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി എം.എം. ഷംസുദ്ദീൻ നദ്വി സമാപന പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷൗക്കത്തലി സ്വാഗതവും പ്രോഗ്രാം കൺവീനർ ഇബ്രാഹീം അസ്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.