വി ഫോർ കേരള കൊച്ചി ഓഫിസ് ഉദ്ഘാടനം ഫാത്തിമ നുസ്രിൻ നിർവഹിക്കുന്നു

വി ഫോർ കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്ക്​; 'വി ഫോർ പീപ്പിൾ' പാർട്ടി പ്രഖ്യാപിച്ചു

കൊച്ചി: വി ഫോർ കേരള എന്ന കൂട്ടായ്മ ഇനി വി ഫോർ പീപ്പിൾ പാർട്ടി. റിപ്പബ്ലിക് ദിനത്തിൽ കേരളത്തിെൻറ വടക്കൻ, മധ്യ, തെക്കൻ മേഖലകളെ പ്രതിനിധാനം ചെയ്​ത്​ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പാർട്ടി പ്രഖ്യാപനം നടന്നു. കണ്ണൂരിൽ വാസുദേവ പൈ, കൊച്ചിയിൽ നിപുൺ ചെറിയാൻ, തിരുവനന്തപുരത്ത് ജയകുമാർ എന്നിവർ പ്രഖ്യാപനം നടത്തി.

അപ്രസക്തമായ പരമ്പരാഗത രാഷ്‌ട്രീയ സംസ്‌കാരത്തിന് എതിരെ ജനനന്മക്കായി ഉയർന്നുവന്ന വി ഫോർ മുന്നേറ്റം‌ കേരളത്തിലെ ജനങ്ങൾ ഹൃദയത്തിലേറ്റിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു. എറണാകുളം കർഷക റോഡിൽ വി ഫോർ കേരള സംസ്ഥാന ഓഫിസ് ഉദ്ഘാടനം ചെയ്​തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വി ഫോർ സ്ഥാപക അംഗം വെങ്കിടേഷ് ഈശ്വർ ദേശീയ പതാക ഉയർത്തി. ഫാത്തിമ നുസ്രിൻ ഓഫിസ് ഉദ്ഘാടനം നിർവഹിച്ചു.

അതേസമയം, കോർപറേഷനിൽ മത്സരിക്കുന്നതിനായി രൂപം നൽകിയ വി ഫോർ കൊച്ചിയിലെ ചില ഭാരവാഹികൾ അധികാര മോഹത്താൽ വി ഫോർ കേരള രൂപവത്​കരിച്ച് നിയമസഭയിലേക്ക് മത്സരിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ച്​ ഒരുവിഭാഗം നേതാക്കൾ കഴിഞ്ഞദിവസം കൂട്ടായ്​മയിൽനിന്ന്​ രാജിവെച്ചിരുന്നു. സ്ഥാപക നേതാവുൾ​െപ്പടെ അമ്പതോളം പേരാണ്​ നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി കൂട്ടായ്‌മ വിട്ടത്​. രാഷ്​ട്രീയത്തിന് അതീതമായി വികസനം ലക്ഷ്യമാക്കി രൂപീകരിച്ച കൂട്ടായ്മയുടെ ലക്ഷ്യം തകർക്കുന്നതിൽ പ്രതിഷേധിച്ചാണ്​ തങ്ങൾ രാജിവെച്ചതെന്നും തങ്ങൾ ആം ആദ്മി പാർട്ടിയിൽ ചേരുന്നതായും ഇവർ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. സ്ഥാപക അംഗവും എറണാകുളം, തൃക്കാക്കര സോണുകളുടെ കൺട്രോളറുമായ ഫോജി ജോൺ , വിമൻസ് വിങ് കോഓഡിനേറ്റർ ജോസ്മി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടി വിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്​ഘാടനം ചെയ്യുന്നതിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ വൈറ്റില മേൽപാലത്തിലൂടെ വാഹനങ്ങൾ കടത്തി വിട്ട്​ വിഫോർ കൊച്ചി ഭാരവാഹികൾ നേര​െത വാർത്തയിൽ ഇടംപിടിച്ചിരുന്നു. സംഭവത്തിൽ കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ്, റാഫേല്‍, ആഞ്ചലോസ് എന്നിവരെ പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു.

Tags:    
News Summary - v 4 kochi announced v 4 People party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.