ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് വി.അബ്ദു റഹിമാൻ

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളിൽ കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മന്ത്രി വി.അബ്ദു റഹിമാൻ രേഖാമൂലം നിയമസഭയെ അറിയിച്ചു.

പി.എം, ജെ.വി.കെ എന്ന ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്നത്. ഈ പദ്ധതിയിൽ വിവിധ പ്രോജക്ടുകളിൽ അനുവദിച്ചിട്ടുള്ള ആദ്യ ഗഡു കേന്ദ്ര- സംസ്ഥാന വിഹിതം പൂർണമായും വിനിയോഗിച്ച് ധനവിനിയോഗ സാക്ഷ്യപത്രം സമർപ്പിച്ച ശേഷവും കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ഷാഫി പറമ്പലിന് മറുപടി നൽകി.

പദ്ധതിയിൽ ആകെ അനുവദിച്ച പ്രോജക്റ്റുകൾക്ക് ഇതുവരെ അനുവദിച്ചിട്ടുള്ള തുകയുടെ 70 ശതമാനം തുക വിനിയോഗിച്ച ശേഷമേ കുടിശ്ശിക തുക അനുവദിക്കുകയുള്ളൂ എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. വിനിയോഗ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മറ്റു റിപ്പോർട്ടുകൾ എന്നിവ സമർപ്പിച്ചിട്ടും കേന്ദ്രം തുക അനുവദിച്ചു നൽകിയില്ലെന്ന് മന്ത്രി അറിയിച്ചു. 

Tags:    
News Summary - V. Abdu Rahiman said that the Minority Welfare Department is due to receive Rs 4.49 crore as central allocation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.