മെഡിസെപ്: പോരായ്മകൾ നിരത്തി സംഘടനകൾ

തിരുവനന്തപുരം: മെഡിസെപ്പിൽ നിരവധി പോരായ്മകൾ നിലനിൽക്കുന്നുണ്ടെന്നും ഇവ പരിഹരിച്ച് പദ്ധതി തുടരണമെന്നും ധനമന്ത്രി വിളിച്ച യോഗത്തിൽ സർവിസ് സംഘടനകൾ. പദ്ധതി നടത്തിപ്പിലെ പോരായ്മകൾ അക്കമിട്ട് നിരത്തിയായിരുന്നു പ്രതിനിധികൾ സംസാരിച്ചത്. ഇൻഷുറൻസ് പദ്ധതി നടത്തിപ്പ് സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ധനമന്ത്രി വിയോജിച്ചു.

‘ഇതിന് പര്യാപ്തമായ സംവിധാനമോ അടിസ്ഥാന സൗകര്യങ്ങളോ വകുപ്പിനില്ലെന്നും ഈ സാഹചര്യത്തിൽ മെഡിസെപ് പദ്ധതി സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പിനെ ഏൽപ്പിക്കാനാകില്ലെന്നു’മായിരുന്നു ധനമന്ത്രിയുടെ നിലപാട്. അഭിമാനകരമായ പദ്ധതിയാണ് മെഡിസെപ്. എന്നാൽ പരാതി ഉയരുന്ന സാഹചര്യത്തിൽ പദ്ധതി വേണമോ വേണ്ടയോ എന്ന് ജീവനക്കാർക്ക് അഭിപ്രായം പറയാം. പദ്ധതി അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മെഡിസെപ് തുടരണമെന്നായിരുന്നു ഭൂരിപക്ഷം സംഘടനകളുടെയും നിലപാട്. വലിയ നേട്ടങ്ങളുണ്ടെന്ന് ഭരണപക്ഷ സംഘടനകളും വലിയ പരാതികളുണ്ടെന്നും അവ പരിഹരിച്ച് പദ്ധതി തുടരണമെന്നും പ്രതിപക്ഷ സംഘടനകളും അഭിപ്രായപ്പെട്ടു.കാഷ്ലെസ് ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി പൊതുവിലുയർന്നു.

Tags:    
News Summary - MEDISEP: Organizations addressing deficiencies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.