പാലക്കാട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പിയില്‍ കലാപം നടക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പണം സ്വീകരിച്ചതെന്ന് മൊഴികളുണ്ടായിട്ടും സി.പി.എമ്മും പിണറായി വിജയനും വിഷയം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കാത്തത് അദ്ഭുതകരമാണെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളില്‍ സമ്മര്‍ദ്ദം ചെലുത്താതെ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞുകൊടുക്കുകയാണ്. കൊടകര കുഴല്‍പ്പണ കേസില്‍ പ്രതിയാകേണ്ട കെ. സുരേന്ദ്രന്‍ പറഞ്ഞത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല, ചാക്കിന്‍ കെട്ടിലെ കറന്‍സിയാണ്. കെ. സുരേന്ദ്രന് എതിരായ കുഴല്‍പ്പണ കേസും സി.പി.എം നേതാക്കള്‍ക്ക് എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പരസ്പരം ഒത്തുതീര്‍പ്പാക്കിയെന്ന് സതീശൻ പറഞ്ഞു.
ബി.ജെ.പി പ്രസിഡന്റ് നനഞ്ഞ് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് എതിരായ ആരോപണം സി.പി.എമ്മും കൈരളി ടി.വിയും പ്രചരിപ്പിക്കുകയാണ്.
എല്ലാം ശരിയാക്കിയാല്‍ കെ. റെയില്‍ നല്‍കാമെന്നാണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കെ. റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുന്ന കെ റെയില്‍ നടപ്പാക്കി കേരളത്തെ ശ്രീലങ്കയാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. അഞ്ച് പൈസ ഖജനാവില്‍ ഇല്ലാത്തവരാണ് രണ്ടു ലക്ഷം കോടിയുടെ പദ്ധതിയുമായി വരുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.