കൊച്ചി : എസ്.എഫ്.ഐ സെക്രട്ടറി ആർഷോ അഞ്ചും പത്തും മിനിട്ട് പരീക്ഷ എഴുതിയിട്ട് പാസായ ആളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രമക്കേട് കെ.എസ്.യു പുറത്ത് കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ എസ്.എഫ്.ഐ സെക്രട്ടറി പരീക്ഷ പാസായേനെ. അഞ്ചും പത്തും മിനിട്ട് പരീക്ഷ എഴുതിയിട്ട് പാസായ ആളാണ്. ഇത് ആ കോളജിലെ എല്ലാവര്‍ക്കും അറിയാം.
ഇതൊന്നും കൂടാതെയാണ് സഹപ്രവര്‍ത്തകക്ക് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാനും സംവരണം അട്ടിമറിക്കാനും കൂട്ട് നിന്നത്. എന്നിട്ടും അവനെതിരെ കേസില്ല. എന്നിട്ടാണ് അയാള്‍ കൊടുത്ത പരാതിയില്‍ ബാക്കിയുള്ളവര്‍ക്കെതിരെ കേസെടുത്തത്. അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവുമാണ് ഇവരെ നയിക്കുന്നത്. എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ്. അത് ഒരു കാരണവശാവലും വച്ചുപൊറുപ്പിക്കില്ല.
പരീഷ എഴുതാതെ പാസാകാനുള്ള സംവിധാനമുണ്ട്. അതുകൊണ്ടാണ് വ്യാജ സര്‍ട്ടിഫിക്കറ്റൊക്കെ ഉണ്ടാക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആകാശത്ത് നിന്നായിരിക്കും സര്‍ട്ടിഫിക്കറ്റുണ്ടായത്. സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിവില്‍ പോയതെന്ന് സതീശൻ ചോദിച്ചു. എന്തിനാണ് പാര്‍ട്ടി സംരക്ഷിക്കുന്നത്. തട്ടിപ്പ് നടത്തിയ ആളെ പാര്‍ട്ടി സംരക്ഷിക്കുകയാണ്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിദ്യാർഥി നേതാവിന് പിന്നില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുണ്ട്. പ്രധാന സി.പി.എം നേതാക്കള്‍ വി.സിയെ നേരിട്ട് വിളിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. ജാമ്യം പോലും കോടതി റദ്ദാക്കി. രണ്ട് തവണ ജയിലില്‍ കിടന്നയാളാണ്. എ.ഐ.എസ്.എഫ് നേതാവിനെതിരെ മോശമായി സംസാരിച്ചതിന് കേസുണ്ട്. അയാള്‍ അന്ന് പറഞ്ഞ വാചകം പറയുന്നില്ല. അങ്ങനെ പറഞ്ഞതിന് പിന്നാലെയാണ് എസ്.എഫ്.ഐ സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയത്.
ദേശീയ തലത്തില്‍ ഏതെങ്കില്‍ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്താല്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ എന്തൊക്കെയാണ് പറയാറുള്ളത്. സംഘപരിവാര്‍ മോഡലില്‍ കേരളത്തില്‍ സി.പി.എം ചെയ്തിട്ടും സീതാറാം യെച്ചൂരി ഉള്‍പ്പെടെ ആരെയും കാണാനില്ല. മാധ്യമ സ്വാതന്ത്ര്യവും കാണുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസിനെയും പാര്‍ട്ടി ന്യായീകരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.