അംഗീകാരം ചോദിച്ച് വാങ്ങേണ്ട ഗതികേട് കായിക താരങ്ങള്‍ക്ക് ഉണ്ടാവരുതെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാനമായ കായിക താരങ്ങൾ അവഗണനയെ തുടർന്ന് സംസ്ഥാനം വിട്ട് പോകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന അമച്വർ കിക്ക് ബോക്സിംഗ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഖേലോ ഇന്ത്യ അസ്മിത കിക്ക് ബോക്സിംഗ് ലീഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങൾ പോലും പരാതി പറയുന്ന അവസരം ഉണ്ടായി. അംഗീകാരം ചോദിച്ച് വാങ്ങേണ്ട ഗതികേട് കായിക താരങ്ങള്‍ക്ക് ഉണ്ടാവരുത് എന്നും വി.മുരളീധരൻ പറഞ്ഞു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമൊക്കെ വിജയിക്കുന്നവർക്ക് വാഗ്ദാനങ്ങള്‍ മാത്രമാവരുത് നല്‍കുന്നത് എന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്.

എത്ര തിരക്കിലും താരങ്ങളെ കാണാനും അഭിനന്ദിക്കാനും സമയം മാറ്റിവയ്ക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ഭരണകൂടത്തില്‍ നിന്ന് ലഭിക്കുന്ന പ്രോല്‍സാഹനമാണ് കായികതാരങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യം കായിക രംഗത്ത് വലിയ കുതിപ്പ് നടത്തുകയാണ്. അടിസ്ഥാന സൗകര്യങ്ങളിൽ തുടങ്ങി മത്സര ഇനത്തിലും എണ്ണത്തിലും വരെ വലിയ മാറ്റങ്ങൾ ഉണ്ടായി. ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ തുടങ്ങിയ പ്രയത്നങ്ങൾ വലിയ ജനകീയമുന്നേറ്റമായി മാറിയെന്നും കേന്ദ്രമന്ത്രി  പറഞ്ഞു.

Tags:    
News Summary - V. Muraleedharan said that sports players should not have the habit of asking for approva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.