കൽപറ്റ: മുട്ടിലിലെ റവന്യൂ ഭൂമിയിൽ മരംമുറിച്ചത് കേരള സർക്കാറിന്റെ സഹായത്തോടെയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആദിവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. വയനാടി െൻറ എം.പി കൂടിയായ രാഹുല്‍ ഗാന്ധി വിഷയത്തിൽ മൗനം നടിക്കുകയാണ്. രാഹുലി െൻറ പാര്‍ട്ടിക്കും ഇതില്‍ ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുട്ടിലിൽ മരംമുറിച്ച സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഫിയ സര്‍ക്കാര്‍ സഹായത്തോടെ കേരളത്തിലങ്ങോളമിങ്ങോളം മരംമുറി തുടരുകയാണ്. സംരക്ഷിത മരങ്ങളുടെ കണക്കുപോലും കൈവശമില്ലാത്ത സര്‍ക്കാറാണ് ഇവിടെ ഉള്ളത്. ഇതിന് ഭരണകൂടം കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അവര്‍ ജനങ്ങള്‍ക്ക് മറുപടി നല്‍കണം. മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കണം. സമഗ്ര അന്വേഷണം നടത്തിയില്ലെങ്കിൽ എന്‍.ഡി.എ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത, ബി.ജെ.പി ജില്ല അധ്യക്ഷന്‍ സജി ശങ്കര്‍ തുടങ്ങിയവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.