തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ നിഷേധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. മന്ത്രിസ്ഥാനം ഒഴിഞ്ഞ് താൻ സംസ്ഥാന പ്രസിഡന്‍റ് ആകുമെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ആറ്റിങ്ങലിൽ മത്സരിക്കുന്ന കാര്യം അറിഞ്ഞിട്ടില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നെങ്കിൽ അത് പ്രധാനമന്ത്രിയാണ് തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റുമാരെ മാറ്റിയിരുന്നു. അതേരീതിയിൽ കേരളത്തിലും നേതൃമാറ്റത്തിന് കേന്ദ്രനേതൃത്വം ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുരളീധരന്‍റെ പ്രതികരണം. തൃശൂർ ലോക്സഭ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപിയുടെ വിജയസാധ്യത കൂട്ടുന്നതിനായി തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭയിൽ എടുക്കാനും ആലോചനയുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.