തിരുവനന്തപുരം: കൊച്ചി കളമശേരി കൺവെൻഷൻ സെൻ്ററിൽ ഉണ്ടായ സ്ഫോടനം നടുക്കമുണ്ടാക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അസ്വസ്ഥത ഉണ്ടാക്കുന്നു. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
പ്രഥമ പരിഗണന കൊടുക്കേണ്ടത്, പരിക്കേറ്റവരുടെ ചികിത്സക്കാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ക്രൈസ്തവ കൂട്ടായ്മകൾക്കെതിരെ ഇത്തരം ആക്രമണം നടത്തിയത് ആരാണെന്ന് പുറന്ന് വരേണ്ടതുണ്ട്. ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയോഗിച്ച് കഴിഞ്ഞതായും വി. മുരളീധരൻ പ്രതികരിച്ചു.
സമ്മേളനം നടക്കുന്ന സ്ഥലത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഏജൻസികൾക്ക് മുന്നറിയിപ്പ് ഉണ്ടായിരുന്നോ, എന്ത് നടപടികൾ സ്വീകരിച്ചിരുന്നുവെന്നതൊക്കെ പിന്നീട് പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.