കാസർകോട്: കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികൾ നടത്തിയ അക്രമത്തിൽ ലേബർ കമീഷണറോട് വിശദീകരണം തേടിയതായി മന്ത്രി വി. ശിവൻകുട്ടി. സംഭവത്തിൽ കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് നടത്തുന്ന പരാമർശങ്ങൾ സർക്കാർ വിരുദ്ധമാണെന്നും മന്ത്രി കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടുതരം അന്വേഷണമാണ് നടക്കുന്നത്. ക്രമസമാധാനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണമാണ് ഒന്ന്. കമ്പനിയിൽ നിയമലംഘനമുണ്ടായിട്ടുണ്ടോ എന്നതാണ് രണ്ടാമത്തേത്. അത് ലേബർ വകുപ്പ് നടത്തും.
ജില്ല ലേബർ ഓഫിസറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ലേബർ കമീഷണറുടെ റിപ്പോർട്ടും കിട്ടിയശേഷം ഉചിതമായ നടപടികളെടുക്കും.
കിറ്റെക്സ് സംഭവത്തിെൻറ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തും. തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ നൽകുന്നതു പരിഗണനയിലാണെന്നും ശിവൻകുട്ടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.