കാസർകോട്: കേരള സംസ്ഥാന യുവജന കമീഷൻ വിവിധ പദ്ധതികളിലേക്ക് ഒഴിവുള്ള ജില്ല കോഓഡിനേറ്റർമാരെയും കൗൺസലേഴ്സിനെയും മാർച്ച് 2025 വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നു.
വാക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 30ന് രാവിലെ 10ന് എറണാകുളം സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരു ഒഴിവും കാസർകോട് ജില്ലയിൽ രണ്ട് ഒഴിവുകളിലുമായി ഏഴു ജില്ലകളിലായി ആകെ എട്ടു ജില്ല കോഓഡിനേറ്റർമാരെയും രണ്ടു കൗൺസിലേഴ്സിനെയുമാണ് തിരഞ്ഞെടുക്കുന്നത്. ജില്ല കോഓഡിനേറ്ററിന് 7000 രൂപയും കൗൺസിലേഴ്സിന് 12,000 രൂപയുമാണ് ഓണറേറിയം.
ജില്ല കോഓഡിനേറ്റർ യോഗ്യത: പ്ലസ് ടു. കൗൺസിലേഴ്സ് യോഗ്യത: എം.എസ്.സി സൈക്കോളജി/എം.എസ്.ഡബ്ല്യൂ. പ്രായപരിധി: 18നും 40നുമിടയില്‍. അപേക്ഷാഫോറം കമീഷന്റെ www.ksyc.kerala.gov.in വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
പ്രസ്തുത മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള യുവജനങ്ങൾ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെ) യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം 30ന് രാവിലെ 10ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.