കോട്ടയം: വീണ്ടുമൊരു അതിമധുരത്തിെൻറ അവധിക്കാലമെത്തുേമ്പാൾ സ്നേഹക്കൂടുകളിലേക്ക് പറന്നുകയറാൻ െവമ്പി സംസ്ഥാനത്തെ ഒരുകൂട്ടം കുരുന്നുകൾ. ഇവരെ സ്നേഹച്ചമരുകൾക്കുള്ളിലേക്ക് വരവേൽക്കാൻ നന്മയുടെ വീടകങ്ങൾ ഒരുങ്ങുന്നു. ഉറ്റവരിൽനിന്ന് അകന്ന് സർക്കാർ ചിൽഡ്രസ് ഹോമുകളിൽ കഴിയുന്ന കുരുന്നുകളെ കുടുംബത്തിെൻറ സ്നേഹത്തണലിലേക്ക് ചേർത്തുപിടിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് വൻ പ്രതികരണം. പദ്ധതി സജീവമായി രണ്ടുവർഷം പിന്നിടുേമ്പാൾ സംസ്ഥാനത്തെ 196കുടുംബങ്ങൾ ഒറ്റപ്പെടലിെൻറ ഇരുണ്ട ലോകത്തുനിന്ന് സ്നേഹക്കരുതലിലേക്ക് കുട്ടികളെ ചേർത്തുനിർത്തി. ഇൗ അവധിക്കാലത്ത് കുട്ടികളെ ഏറ്റെടുക്കാൻ താൽപര്യം അറിയിച്ച് 400ഒാളം കുടുംബങ്ങളാണ് വിവിധ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റുകളെ സമീപിച്ചത്.
സാമൂഹികനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ഒരുകൂട്ടം കുരുന്നുകൾക്ക് കരുതലിെൻറയും സ്നേഹത്തിെൻറയും പുതുലോകം തീർക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ താമസിക്കുന്ന കുട്ടികൾ അവധിക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങും. മാതാപിതാക്കൾ രോഗക്കിടക്കയിലായവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും രക്ഷിതാക്കളുടെ ഉപദ്രവം ഏറ്റ് എത്തിയവർക്കും ഇങ്ങനെ ചേക്കേറാൻ ചില്ലകൾ ഉണ്ടായിരുന്നില്ല. ഒപ്പമുള്ളവർ വീടകങ്ങളിലേക്ക് മടങ്ങുേമ്പാൾ ഇവർക്ക് ഒറ്റപ്പെടലിെൻറയും നിരാശയുടേതുമായിരുന്നു അവധിക്കാലം. ഇത് കണക്കിലെടുത്താണ് മധുരഒാർമകൾ സമ്മാനിക്കാൻ ഇൗ പദ്ധതി ആവിഷ്കരിച്ചത്.
ആറുമുതൽ 18 വയസ്സുവരെ കുട്ടികളെ അവധിക്കാലത്ത് ഏറ്റെടുത്ത് സ്വന്തം കുട്ടികൾക്കും കുടുംബത്തിനുമൊപ്പം താമസിപ്പിക്കാം. ഉയർന്ന ഉദ്യോഗസ്ഥരടക്കം നിരവധിപേരാണ് കഴിഞ്ഞവർഷങ്ങളിൽ കുട്ടികളെ ഒപ്പം കൂട്ടിയത്. ഭൂരിഭാഗം പേരും സമ്മാനങ്ങളും വസ്ത്രങ്ങളും നൽകിയുമാണ് ഇവരെ മടക്കിയയച്ചത്. കഴിഞ്ഞവർഷം തിരുവനന്തപുരത്തായിരുന്നു ഏറ്റവും കൂടുതൽ കുട്ടികളെ ഏറ്റെടുത്തത്-28. കൊല്ലത്ത്-27, കോട്ടയത്ത്-21, മലപ്പുറത്ത്-13, കോഴിക്കോട്-12 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.