12-14 പ്രായക്കാർക്ക് കുത്തിവെപ്പ്: പ്രത്യേക സംവിധാനം ഒരുക്കണമെന്ന് നിർദേശം

ന്യൂഡൽഹി: 12-14 പ്രായത്തിലുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഈ പ്രായപരിധിയിൽ വരുന്നവരുടെ കുത്തിവെപ്പ് തുടങ്ങുന്നത്.

വാക്സിനുകൾ മാറാതിരിക്കാൻ കുത്തിവെപ്പ് നൽകുന്നവർക്ക് മതിയായ പരിശീലനം നൽകണം.'ബയോളജിക്കൽ ഇ ലിമിറ്റഡി'ന്റെ 'കോർബെവാക്സ്' വാക്സിനാണ് 12-14 പ്രായക്കാർക്ക് കൊടുക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ ശേഷമോ നേരിട്ട് വാക്സിൻ കേന്ദ്രങ്ങളിലെത്തിയോ സ്വീകരിക്കാം.28 ദിവസത്തിന്റെ ഇടവേളയിൽ രണ്ട് ഡോസ് 'കോർബെവാക്സ്' ആണ് എടുക്കേണ്ടത്. 

Tags:    
News Summary - Vaccination for 12-14 year olds: Special arrangements should be made

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.