കൊച്ചി: വാക്സിൻ ചലഞ്ചെന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈകോടതി. സ്വമേധയാ വേണം സംഭാവന ചെയ്യാനെന്നും ഇതിന് നിർബന്ധിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
വിരമിച്ച രണ്ട് ജീവനക്കാരിൽനിന്ന് കെ.എസ്.ഇ.ബി പിടിച്ചെടുത്ത ഒരു ദിവസത്തെ പെൻഷൻ തുക രണ്ടാഴ്ചക്കകം തിരിച്ചുനൽകാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് ഈ നിരീക്ഷണം. രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരത്തിൽ തുക പിടിക്കില്ലെന്ന് ഉറപ്പുനൽകാനും ഉത്തരവിൽ പറയുന്നു. സമ്മതമില്ലാതെ പണം പിടിച്ചതിനെതിരെ മുൻ ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ ഇ.ജി. രാജൻ, എം. കേശവൻ നായർ എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.
ഒരുദിവസത്തെ പെൻഷൻ തുക വാക്സിൻ ചലഞ്ചിന് ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് വ്യക്തമാക്കി േമയ് 14ന് കെ.എസ്.ഇ.ബി ഉത്തരവിറക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് തുക പിടിച്ചതെന്നും കെ.എസ്.ഇ.ബി ജീവനക്കാരും പെൻഷൻകാരും തുക നൽകണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.