കൊച്ചി: കടകളിലും ഒാഫിസുകളിലും പ്രവേശിക്കാൻ കോവിഡ് വാക്സിൻ നിബന്ധന ചോദ്യംചെയ്യുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. മരുന്നുകൾ അലർജിയുള്ള തനിക്ക് വാക്സിനെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പുതിയ വ്യവസ്ഥ തനിക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കുമെന്നുമായിരുന്നു ഹരജിക്കാരനായ തൃശൂര്‍ സ്വദേശി പോളി വടക്കെൻറ വാദം. എന്നാൽ, വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വരുത്തി ഉത്തരവ് പുറത്തിറക്കിയതായി സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് ഹരജി വിധി പറയാൻ മാറ്റിയത്.
വാക്സിൻ ഒരു ഡോസെങ്കിലും എടുത്തവർക്കും ഒരുമാസം മുമ്പ് കോവിഡ് ഭേദമായവർക്കും 72 മണിക്കൂറിനുള്ളിൽ ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമേ കടകളിലും ഒാഫിസുകളിലും പ്രവേശിക്കാനാവൂവെന്ന വ്യവസ്ഥയാണ് ഹരജിക്കാരൻ ചോദ്യം ചെയ്യുന്നത്.
എന്നാൽ, ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ, അലർജിയോ മറ്റു രോഗങ്ങളോ കാരണം വാക്സിൻ എടുക്കാൻ കഴിയാത്തവർ തുടങ്ങിയവർക്ക് വീട്ടിൽ മറ്റാരുമില്ലെങ്കിൽ അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാമെന്ന് പുതിയ ഉത്തരവിലുള്ളതായി സർക്കാർ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.