കൊച്ചി: ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിൽ കോവിഷീൽഡ് വാക്സിൻ ഡോസുകൾ തമ്മിലെ ഇടവേള 84 ദിവസമാണെങ്കിൽ വിദേശത്ത് പോകുന്നവർക്ക് ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാകുന്നത് എങ്ങനെയെന്ന് ഹൈകോടതി. വിദേശത്ത് പോകുന്നവർക്ക് 84 ദിവസമെന്ന ഇടവേള നിബന്ധന ബാധകമാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ഇക്കാര്യം വാക്കാൽ ആരാഞ്ഞത്.
12,000ത്തോളം തൊഴിലാളികൾക്ക് കോവിഷീൽഡിെൻറ ആദ്യഡോസ് നൽകി 45 ദിവസം കഴിഞ്ഞ സാഹചര്യത്തിൽ രണ്ടാം ഡോസ് നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിെറ്റക്സ് കമ്പനി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ബുധനാഴ്ചക്കകം കേന്ദ്രം വിശദീകരണം നൽകണമെന്ന് നിർദേശിച്ച കോടതി, ഹരജി വിധി പറയാൻ മാറ്റി.
രണ്ടു ഡോസുകൾ തമ്മിൽ 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് വാക്സിെൻറ ഫലപ്രാപ്തി ഉറപ്പാക്കാനാണെന്ന് നേരേത്ത കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിദേശത്ത് പോകുന്നവർക്ക് വ്യവസ്ഥ ഇളവുചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ ഉത്തരവുള്ളതായി ഹരജിക്കാർ വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ഇളവെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചിരിക്കുന്നതെങ്കിൽ ഇതെങ്ങനെ സാധ്യമാകുമെന്ന് കോടതി ആരാഞ്ഞു. സത്യവാങ്മൂലം നൽകാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും വാക്സിനെടുക്കാൻ നിരവധിയാളുകൾ കാത്തിരിക്കുന്ന സാഹചര്യത്തിൽ ഹരജി ഇനിയും നീട്ടിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന് വ്യക്തമാക്കി വിധി പറയാൻ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.