തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിെൻറ പക്കലുള്ള രേഖകൾ ചീഫ് സെക്രട്ടറി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറി. റെഡ്ക്രസൻറുമായി ലൈഫ് മിഷൻ സി.ഇ.ഒ ഒപ്പുെവച്ച രേഖകൾ, വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനായി കൈമാറിയ ഭൂമിയുടെ രേഖകൾ, മറ്റ് കരാർ വിശദാംശങ്ങൾ, ഉപകരാറുകൾ അടക്കമുള്ളവയാണ് കൈമാറിയത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗ തീരുമാനങ്ങളടങ്ങിയ മിനിറ്റ്സും കൈമാറിയിട്ടുണ്ട്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുെവച്ച ധാരണപത്രത്തിെൻറ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് രേഖകൾ കൈമാറിയത്. വിദേശത്തെ സന്നദ്ധസംഘടനയായ റെഡ് ക്രസൻറുമായി കരാറുണ്ടാകുന്നതിന് മുമ്പും ശേഷവും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി എന്തെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒരു ചർച്ചകളും വിദേശകാര്യമന്ത്രാലയവുമായി നടത്തിയിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അനുമതികളൊന്നും തേടിയില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഇടനിലക്കാർ, കരാർ തുക, നിയമോപദേശത്തിെൻറ രേഖകൾ തുടങ്ങിയ വിവരങ്ങളും ചീഫ് സെക്രട്ടറിയിൽനിന്ന് ഇ.ഡി ശേഖരിച്ചിട്ടുണ്ട്. നേരത്തേ റെഡ് ക്രസൻറുമായി ഒപ്പുെവച്ച ധാരണപത്രവും നിർമാണക്കരാർ യൂനിടാക്കിന് നൽകുന്നതിനുള്ള അനുമതിപത്രവും ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് എൻഫോഴ്സ്മെൻറിന് നൽകിയിരുന്നു. എന്നാൽ യോഗങ്ങളുടെ മിനിറ്റ്സ് ഇല്ല എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. ഈ സാഹചര്യത്തിലാണ് കൂടുതൽ വിശദാംശങ്ങൾ ചീഫ് സെക്രട്ടറിയിൽനിന്നുതന്നെ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.