വടകരയിൽ നീതിപൂർവം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി

വ​ട​ക​ര: പാ​ർ​ല​മ​െൻറ്​ മ​ണ്ഡ​ല​ത്തി​ല്‍ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ര്‍വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത് ത​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​​െൻറ ഏ​ജ​ൻ​റ്​ കെ.​പി. പ്ര​വീ​ണ ്‍കു​മാ​ര്‍ ന​ല്‍കി​യ റി​ട്ട് ഹ​ര​ജി​യി​ൽ ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി​യാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നും വ്യാ​പ​ക ക​ള്ള​വോ​ട്ട് ചെ​യ്യാ​നും ശ്ര​മം ന​ട​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ഇ​തു ത​ട​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര​ജി ന​ല്‍കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ല്‍ അ​ട​ക്കം ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് കേ​ന്ദ്ര​സേ​ന​യെ​യും മ​റ്റും വി​ന്യ​സി​ക്കു​മെ​ന്നും ക​മീ​ഷ​ന്‍ അ​റി​യി​ച്ചു.

Tags:    
News Summary - Vadakara constituency poll- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.