കൊച്ചി: വടയമ്പാടിയിൽ ദലിത് ആത്മാഭിമാന കൺവെൻഷൻ തടഞ്ഞതിലൂടെ സംഘ്പരിവാറും സംസ്ഥാന സർക്കാറും തമ്മിെല ഒത്തുകളിയാണ് വെളിച്ചത്ത് വന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി. ജാതിമതില്‍ വിഷയത്തില്‍ ദലിത് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടി നിഷ്ഠൂരമാണ്. പൊലീസ് നോക്കിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ ആർ.എസ്.എസ് ആക്രമണം അഴിച്ചുവിട്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും അക്രമികളെ നിയന്ത്രിക്കാൻ തയറാകാതെ സമരം അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിച്ചതെന്ന് പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടതു സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പൊലീസിെൻറ നഗ്നമായ ജാതിവിവേചനമാണ് വടയമ്പാടിയില്‍ കാണുന്നത്. പൊലീസ് സേനക്കുമേല്‍ ആർ.എസ്.എസിന് നിയന്ത്രണമുണ്ടെന്നാണ് ഞായറാഴ്ചത്തെ സംഭവത്തില്‍നിന്ന് വ്യക്തമാകുന്നത്. ജാതിമതിലിനെതിരായ സമരം സെക്രേട്ടറിയറ്റിലേക്ക് മാറ്റാനുള്ള സമരസമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അംബുജാക്ഷന് പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍, സെക്രട്ടറി കെ.എ. സാദീഖ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.