കാക്കനാട്: വൈഗ കൊലക്കേസിലെ പ്രതിയും വൈഗയുടെ പിതാവുമായ സനു മോഹനെ ഈ മാസം 17 വരെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് ഉത്തരവിറക്കിയത്. അതേസമയം, ഇയാൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിന് വിട്ടുതരണമെന്ന മഹാരാഷ്ട്ര പൊലീസിെൻറ അപേക്ഷ കോടതി സ്വീകരിച്ചില്ല.
മുംബൈ കോടതിയുടെ പ്രൊഡക്ഷന്‍ വാറൻറുമായാണ് ഇവർ കാക്കനാട് കോടതിയെ സമീപിച്ചത്. എന്നാൽ, രേഖകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പുണെയിലെ തട്ടിപ്പു കേസിലായിരുന്നു മഹാരാഷ്ട്ര പൊലീസ് സനുവിനെ തേടിയെത്തിയത്. സനു റിമാന്‍ഡില്‍ കഴിയുന്ന ജില്ല ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്കൂളിലും മഹാരാഷ്ട്ര പൊലീസ് എത്തിയിരുന്നു. സാങ്കേതിക പിഴവുകൾ പരിഹരിച്ച് ചൊവ്വാഴ്ച സനുവുമായി പുണെയിലേക്ക് തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്ര പൊലീസ്.
വിവിധ സ്ഥലങ്ങളിലായി ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ സനുവിനെ ഏപ്രിൽ 18നാണ് കർണാടകയിലെ കാർവാറിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. താനാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചിരുന്നു. മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടി പൊലീസ് നാലുദിവസത്തേക്ക് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കാലാവധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.