വൈക്കം സത്യാഗ്രഹം: ഈറോഡിലെ പെരിയോറുടെ ജന്മസ്ഥലത്ത് നിന്ന് വൈക്കത്തേക്ക് കെ.പി.സി.സി സ്മൃതി ജാഥ

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് കെ.പി.സി.സി അന്തിമരൂപം നല്‍കി. ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ കോട്ടയം വൈക്കത്ത് മാര്‍ച്ച് 30ന് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കാല്‍ ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.

മാര്‍ച്ച് 28, 29 തീയതികളില്‍ അഞ്ച് പ്രചാരണ ജാഥകള്‍ നടക്കും. തമിഴ്നാട്ടിലെ ഈറോഡ് പെരിയോര്‍ ഇ.വി. രാമസാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്നാരംഭിക്കുന്ന സ്മൃതി ജാഥ സംഘടിപ്പിക്കും. സ്മൃതി ജാഥ കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം വഴി വൈക്കത്ത് എത്തിച്ചേരും. തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവും എം.എല്‍.എയുമായ ഇ.വി.കെ.എസ്. ഇളങ്കോവനായിരിക്കും ജാഥാ ക്യാപ്റ്റൻ. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ആണ് വൈസ് ക്യാപ്റ്റൻ.

മാര്‍ച്ച് 28, 29 തീയതികളില്‍ 5 പ്രചാരണ ജാഥകള്‍ നടക്കും

1. തമിഴ്നാട്ടിലെ ഈറോഡ് പെരിയോര്‍ ഇ.വി. രാമസാമി നായ്ക്കരുടെ ജന്മസ്ഥലത്ത് നിന്നാരംഭിക്കുന്ന സ്മൃതി ജാഥ.

ജാഥാക്യാപ്റ്റന്‍ - ഇ.വി.കെ.എസ്. ഇളങ്കോവന്‍ എം.എല്‍.എ

വൈസ് ക്യാപ്റ്റന്‍ - വി.ടി. ബല്‍റാം (കെ.പി.സി.സി വൈസ് പ്രസിഡന്റ്).

യാത്ര കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം വഴി വൈക്കത്ത് എത്തിച്ചേരും.

2. അരുവിപ്പുറത്ത് നിന്നാരംഭിച്ച് വൈക്കത്തെത്തുന്ന കേരള നവോഥാന സ്മൃതി ജാഥ.

ജാഥാ ക്യാപ്റ്റന്‍ - കൊടിക്കുന്നില്‍ സുരേഷ് എം.പി.(കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്), വൈസ് ക്യാപ്റ്റന്‍- ജി. സുബോധന്‍, ജി.എസ്. ബാബു (കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍)

3. ടി.കെ. മാധവന്റെ സ്മൃതി മണ്ഡപം, ചെട്ടിക്കുളങ്ങരയില്‍ നിന്നാരംഭിക്കുന്ന അയിത്തോച്ചാടന സ്മൃതി ജാഥാക്യാപ്റ്റന്‍ - അടൂര്‍പ്രകാശ് എം.പി

വൈസ് ക്യാപ്റ്റന്‍ - കെ.പി. ശ്രീകുമാര്‍ (കെ.പി.സി.സി ജനറല്‍ സെക്രട്ടറി)

4. വൈക്കം സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപിള്ളയുടെ ജന്മഗൃഹമായ കോഴഞ്ചേരിയില്‍ നിന്നാരംഭിക്കുന്ന ഛായാചിത്രഘോഷയാത്ര.

ജാഥാ ക്യാപ്റ്റന്‍ - ആന്റോ ആന്റണി എം.പി.

വൈസ് ക്യാപ്റ്റന്‍- പഴകുളം മധു (കെ.പി.സി.സി ജനറല്‍ സെക്രട്ടറി)

5. കോഴിക്കോട് നിന്ന് കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍ എന്നിവരുടെ ഛായാചിത്രവുമായി മലബാര്‍ വൈക്കം സമരനായകരുടെ ഛായാചിത്രഘോഷയാത്ര

ജാഥാ ക്യാപ്റ്റന്‍ - ടി. സിദ്ദീഖ് (കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ്)

വൈസ് ക്യാപ്റ്റന്‍- പ്രഫ. കെ.എ. തുളസി (കെ.പി.സി.സി ജനറല്‍ സെക്രട്ടറി)

പത്രസമ്മേളനത്തില്‍ കെ.പി.സി.സി ഭാരവാഹികളായ ടി.യു രാധാകൃഷ്ണന്‍, വി.ജെ പൗലോസ്, വി.ടി ബല്‍റാം, വി.പി സജീന്ദ്രന്‍, കെ. ജയന്ത്, പഴകുളം മധു, എം. ലിജു, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Vaikam Satyagraha: KPCC Smriti Jatha from Periyar's birthplace in Erode to Vaikam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.