കോട്ടയം: സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 3.30ന് വൈക്കം ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിക്കും. വൈകീട്ട് 3.30ന് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിൽ ഇരുമുഖ്യമന്ത്രിമാരും നടത്തുന്ന പുഷ്പാർച്ചനക്കു ശേഷമാണ് ഉദ്ഘാടന ചടങ്ങ്.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. വിവര-പൊതുജന സമ്പർക്ക വകുപ്പ് പുറത്തിറക്കുന്ന ‘വൈക്കം പോരാട്ടം’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം എം.കെ. സ്റ്റാലിനു നൽകി പിണറായി നിർവഹിക്കും. ശതാബ്ദി ലോഗോ പ്രകാശനം സി.കെ. ആശ എം.എൽ.എക്കു നൽകി എം.കെ. സ്റ്റാലിൻ നിർവഹിക്കും.
വൈക്കം സത്യഗ്രഹം കൈപ്പുസ്തക പ്രകാശനം തോമസ് ചാഴികാടന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ലോക്സഭ അംഗം ടി.ആർ. ബാലു, രാജ്യസഭ അംഗങ്ങളായ ജോസ് കെ. മാണി, ബിനോയ് വിശ്വം തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. 15,000 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് സ്ഥാപിച്ചിട്ടുള്ളത്.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം: ഉദ്ഘാടനം നാളെ
വൈകീട്ട് 3.30ന് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, എ. രാമൻ ഇളയത് എന്നീ സത്യഗ്രഹികളുടെ പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിലും ഇരുമുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തും. ഇതിനായി വലിയ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.