വക്കം ഖാദര്‍ ദേശീയ പുരസ്കാരം എം.എ. യൂസുഫലിക്ക്​ സമ്മാനിച്ചു

തിരുവനന്തപുരം: ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിക്ക്​ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. മതസൗഹാര്‍ദത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആഗോളതലത്തില്‍ നല്‍കിയ സംഭാവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം.

വക്കം ഖാദറിന്‍റെ ഓർമക്കായി ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷനല്‍ ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരുന്നത്. മേയ് 25നായിരുന്നു വക്കം ഖാദറിന്‍റെ 106ാം ജന്മവാർഷികം. ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എം.എം. ഹസന്‍, വര്‍ക്കിങ്​ പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എം. ഇക്ബാല്‍, ട്രഷറര്‍ ബി.എസ്. ബാലചന്ദ്രന്‍, കിംസ് ഹെല്‍ത്ത് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇ.എം. നജീബ് തുടങ്ങിയവര്‍ സന്നിഹിതരായി.


ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം എം.എ. യൂസുഫലിക്ക്​ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുന്നു. എം.എം. ഹസന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം. ഇക്ബാല്‍, ബി.എസ്. ബാലചന്ദ്രന്‍, ഇ.എം. നജീബ് എന്നിവർ സമീപം

Tags:    
News Summary - Vakkom Khader National Award Presented to M.A. Yusuf Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.