മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി. വളാഞ്ചേരി എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാറിനെയുമാണ് തിരൂർ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്.
മാർച്ച് 30ന് പാലക്കാട് കൊപ്പത്തെ നിസാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽനിന്ന് പാറപ്പൊട്ടിക്കുന്നതിനുള്ള വെടിമരുന്നുമായി ക്വാറി ജീവനക്കാരനെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഏജന്റു വഴി ക്വാറി ഉടമയെ സമീപിക്കുകയും 22 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ലഭിച്ച 22 ലക്ഷം രൂപയിൽ നിന്ന് ഏജന്റായ അസൈനാർ 4 ലക്ഷവും എസ്‌ഐ 10 ലക്ഷവും കൈക്കലാക്കി. കയായിരുന്നു. ബാക്കി തുക രണ്ടാം പ്രതി വളാഞ്ചേരി എസ്.എച്ച്.ഒ സുനിൽ ദാസിന് നൽകിന്നൊണ് പറയുന്നത്. ഇയാൾ ഒളിവിലാണ്. ഇതു സംബന്ധിച്ച് മലപ്പുറം എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിന്ദുലാലും അസൈനാറും പിടിയിലായത്.
ഇതുസംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് മലപ്പുറം എസ്.പി ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പു തല നടപടി കൂടാതെ ക്രിമിനൽ നടപടിയുമുണ്ടാകും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സി. ബാബുവിനാണ് കേസിന്റെ തുടരന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.