തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോടതി വിധി മാനിച്ച് ബി.ഡി.ജെ.എസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നാണ് എസ്.എൻ.ഡി.പിയുടെ അഭിപ്രായമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അൽപമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ സർവകക്ഷി യോഗത്തിൽ ബി.ജെ.പി പങ്കെടുക്കും. ബി.ജെ.പിയുടെ രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ ആത്മീയതയെ മാർക്കറ്റു ചെയ്തുകൊണ്ടല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചില്ലെങ്കിലും എസ്.എൻ.ഡി.പിക്ക് യാതൊരു പരാതിയുമില്ല. വിഷപ്പാമ്പുകളെ വിളിച്ചിരുത്തി സർക്കാർ തന്നെ വിഷമിറക്കട്ടെ. ശബരിമലയിൽ പിന്നോക്കക്കാരനോ, ആദിവാസിയോ മേൽശാന്തിയായി വരണമെന്നാണ് എസ്.എൻ.ഡി.പിയുടെ ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.