കണ്ണൂർ: ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പ്രിൻസിപ്പലായി പ്രവർത്തിക്കുന്ന പാരലൽ കോളജിലെ വിദ്യാർഥി ആ ത്മഹത്യക്ക് ശ്രമിച്ചു. ഇരിട്ടി പ്രഗതി കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി കുറ്റ്യാട്ടൂർ സ്വദേശി ആകാശാണ് ക ൈയിലെ ഞരമ്പ് മുറിച്ചത്. എസ്.എഫ്.ഐയിൽ പ്രവർത്തിച്ചതിനും വാട്സ് ആപ് ഗ്രൂപ് ഉണ്ടാക്കിയതിനും കോളജിൽനിന്ന് പുറത്താക്കിയതിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആകാശ് പറഞ്ഞു.
ബുധനാഴ്ച ഉച്ചക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആകാശിനെ വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു. 35 വർഷമായി പ്രവർത്തിക്കുന്ന പ്രഗതി കോളജ് കാമ്പസിൽ രാഷ്ട്രീയ സംഘടനാപ്രവർത്തനം അനുവദനീയമല്ലെന്ന് പ്രിൻസിപ്പൽ വത്സൻ തില്ലങ്കേരി പറഞ്ഞു.
അതിനിടെ, വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രഗതി കോളജിലേക്ക് മാർച്ച് നടത്തി. മാർച്ച് താലൂക്കാശുപത്രി റോഡിൽ പൊലീസ് തടഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.