നെടുമ്പാശ്ശേരി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്ന വന്ദേ ഭാരത് ദൗത്യത്തിെൻറ ഭാഗമായി ഞായറാഴ്ച രണ്ട് വിമാനം ഗൾഫിൽനിന്ന് കൊച്ചിയിലെത്തി. ദുൈബ, അബൂദബി എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ മൂന്ന് കൈക്കുഞ്ഞുങ്ങളടക്കം മൊത്തം 360 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനവും രാത്രിയാണ് എത്തിയത്.
ആദ്യമെത്തിയ ദുൈബ-കൊച്ചി വിമാനത്തിൽ 179 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 35 പേർ ഗർഭിണികളും 46 പേർ അടിയന്തര ചികിത്സ ആവശ്യമായവരും 53 പേർ ജോലി നഷ്ടപ്പെട്ടവരും 13 പേർ വയോധികരുമായിരുന്നു. രണ്ടാമതെത്തിയ അബൂദബി-കൊച്ചി വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ആലപ്പുഴ-17, എറണാകുളം-31, ഇടുക്കി-ഒമ്പത്, കണ്ണൂർ-നാല്, കാസർകോട്-മൂന്ന്, കൊല്ലം-അഞ്ച്, കോട്ടയം-19, കോഴിക്കോട്-രണ്ട്, മലപ്പുറം-17, പാലക്കാട്-16, പത്തനംതിട്ട-ഏഴ്, തൃശൂർ-43, തിരുവനന്തപുരം-നാല്, മറ്റുള്ളവർ-മൂന്ന് എന്നിങ്ങനെയാണ് ഈ വിമാനത്തിലെ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ഒരു കൈക്കുഞ്ഞുമുണ്ട്. യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനകൾക്കുശേഷം നിരീക്ഷണവാസത്തിന് അയച്ചു.
തിങ്കളാഴ്ച കൊച്ചിയിലേക്ക് ഒരു സർവിസാണുള്ളത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ അബൂദബി-കൊച്ചി വിമാനം രാത്രി 8.40ന് പ്രവാസികളുമായി എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.