തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് ട്രയല്‍ റണ്‍. പുലർച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചക്ക് 12ന് കണ്ണൂരില്‍ എത്തുമെന്നാണ് പ്രതീക്ഷ. 2.30ന് തിരിച്ച് പുറപ്പെടുന്ന ട്രെയിൻ രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തുംവിധമാണ് പരീക്ഷണ ഓട്ടം. തിരുവനന്തപുരം ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്. ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തും. പരീക്ഷണ ഓത്തിന് ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക.
50 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തിയത്. തുടക്കത്തില്‍ വേഗത 90 കിലോമീറ്റര്‍ വരെയാണ്. തിരുവനന്തപുരം മുതല്‍ കായംകുളം വരെ 90 കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണയോട്ടം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുള്ളത്.
വന്ദേഭാരത് ട്രെയിനിലെ ചെയർ കാറിൽ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ യാത്ര ചെയ്യാൻ 900 രൂപക്ക് അടുത്തായിരിക്കും ചാർജ്. എക്സിക്യൂട്ടീവ് കോച്ചിന്റെ ടിക്കറ്റ് നിരക്ക് 2000 രൂപയോളമായിരിക്കും. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആര്‍.എന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ട്രാക്ക് പരിശോധന നടത്തിയിരുന്നു. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് സര്‍വിസ് തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.