വണ്ടിപ്പെരിയാർ പീഡനം: പ്രതിക്ക് ശിക്ഷ ഉറപ്പാക്കണം -ഫ്രറ്റേണിറ്റി

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് മഹേഷ് തോന്നയ്ക്കൽ ആവശ്യപ്പെട്ടു. ലയങ്ങളിലെ ജീവിത സാഹചര്യവും മകളെ ഒറ്റക്ക് നിർത്തി ജോലിക്ക് പോകേണ്ട മാതാപിതാക്കളുടെ സാമൂഹിക - സാമ്പത്തിക സാഹചര്യവും പ്രതിക്ക് അനുകൂലമായി എന്നാണ് മനസ്സിലാകുന്നത്. പതിറ്റാണ്ടുകളായി ഇതേ സാമൂഹിക സാഹചര്യത്തിൽ അവരെ നിലനിർത്തിയ ഭരണകൂട സംവിധാനങ്ങളും ഈ ക്രൂരതയുടെ ഉത്തരവാദികൾ തന്നെയാണ് എന്നും അദ്ദേഹം പറഞ്ഞു.

പാലത്തായിയിലും വാളയാറിലും കുറ്റവാളികൾക്കുണ്ടായ പൊലീസ് സംരക്ഷണവും രാഷ്ട്രീയ പാർട്ടികളുടേ സംരക്ഷണവും വണ്ടിപ്പെരിയാറിൽ ആവർത്തിക്കാതിരിക്കാൻ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ്‌ പ്രസിഡൻറ് മഹേഷ് തോന്നക്കൽ, ഇടുക്കി ജില്ല പ്രസിഡൻറ് അൻഷാദ് അടിമാലി, ജില്ല കമ്മിറ്റി അംഗം

മുഹമ്മദ് റാസിഖ്, മണ്ഡലം കൺവീനർ റംസൽ സുബൈർ എന്നിവർ വണ്ടിപ്പെരിയാറിൽ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് കുടുംബത്തിന് ഐക്യദാർഢ്യം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.