കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രനെതിരെയും അന്വേഷണസംഘത്തിന് മൊഴി ലഭിച്ചതായി സൂചന. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മുൻ റൂറൽ എസ്.പി എ.വി. ജോർജിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലഭിച്ചതെന്നാണ് വിവരം. റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളെ ആലുവ ഡിവൈ.എസ്.പിക്കാണ് വിട്ടുകൊടുത്തത്.
ആർ.ടി.എഫിന് വീഴ്ച പറ്റിയിട്ടില്ലെന്ന തെൻറ അഭിപ്രായം ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രെൻറ റിപ്പോർട്ട് പ്രകാരമായിരുെന്നന്നാണ് അന്വേഷണസംഘത്തിന് മുന്നിൽ എ.വി. ജോർജ് വ്യക്തമാക്കിയിരിക്കുന്നതെന്നാണ് അറിവ്. ശ്രീജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിനും തുടർനടപടികളിൽ വീഴ്ച സംഭവിച്ചതിനും സസ്പെൻഷനിലാണ് എ.വി. ജോർജ്. ജോർജിെൻറ നടപടികൾക്ക് പിന്നിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരുന്നതിന് ഇടയിലാണ് ഉദ്യോഗസ്ഥൻ ഇത്തരമൊരു പരാമർശം നടത്തിയത്.
വാസുദേവെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കസ്റ്റഡി മര്ദനമുണ്ടായതിെൻറ പശ്ചാത്തലത്തില്‍ നല്കിയ റിപ്പോര്‍ട്ടില്‍ യഥാര്‍ഥ പ്രതികൾ തന്നെയാണ് പിടിയിലായത് എന്ന് ഡിവൈ.എസ്.പി പറഞ്ഞതായാണ് വിവരം. ഇത് വിശ്വസിച്ചാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ അടക്കം താൻ പൊലീസിനെ ന്യായീകരിച്ചതെന്നാണ് എസ്.പിയുടെ മൊഴി. ദേവസ്വംപാടത്ത് നടന്ന പ്രശ്നങ്ങളുടെ രൂക്ഷത സംബന്ധിച്ച് മേലുദ്യോഗസ്ഥന് കൃത്യമായ വിവരം നല്കാന് കഴിഞ്ഞില്ലെന്ന ആരോപണവും ഡിവൈ.എസ്.പിക്കെതിരേയുണ്ടെന്നാണ് സൂചന. അതേസമയം, ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കാന്‍ അന്വേഷണസംഘം തയാറായിട്ടില്ല. നിരവധി ഉദ്യോഗസ്ഥരില്‍നിന്ന് കേസില്‍ മൊഴിയെടുത്തിട്ടുണ്ട്. ഇതെല്ലാം കൃത്യമാണെന്ന് ഉറപ്പിച്ചശേഷമേ അറസ്റ്റ് അടക്കമുള്ള തുടർ നടപടികളുണ്ടാകൂ എന്ന് അന്വേഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.