തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ അധ്യക്ഷൻ വി.കെ. പ്രശാന്ത് എൽ.ഡി.എഫ് സ ്ഥാനാർഥിയാകും. സി.പി.എം നേതൃത്വത്തിൽ ഇത് സംബന്ധിച്ച ധാരണയായി. വെള്ളിയാഴ്ച ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ന ് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ഭൂരിഭാഗം പേരും പ്രശാന്തിനെ പിന്തുണച്ചു.
മേയർ എന്ന നിലയിൽ കാഴ്ച വെച്ച പ്രവർത്തന മികവാണ് പ്രശാന്തിന് പരിഗണന ലഭിക്കാനിടയായത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാധന സാമഗ്രികൾ സമാഹരിച്ച് കയറ്റി അയക്കുന്നതിൽ കാഴ്ച വെച്ച മികച്ച പ്രവർത്തനങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ സ്വീകാര്യതയും പ്രശംസയും നേടിയിരുന്നു. യുവനേതാവെന്ന പരിഗണനയും വി.കെ. പ്രശാന്തിന് അനുകൂല ഘടകമാണ്.
സ്ഥാനാർഥിയായി പരിഗണിക്കുന്നത് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് വി.കെ. പ്രശാന്ത് പ്രതികരിച്ചു. ജനങ്ങൾക്കൊപ്പം നിൽക്കുന്നവരെ ജനങ്ങൾക്കറിയാം. സാമുദായിക അതിർവരമ്പുകൾ ഇന്നത്തെ രാഷ്ട്രീയത്തിൽ പ്രധാനമല്ല. പാർട്ടി ഏൽപിച്ച ഉത്തരാവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.