കണ്ണൂർ: തളിപ്പറമ്പ് നഗരസഭയിലെ അങ്കം ഇക്കുറി ശ്രദ്ധേയമാക്കുന്നത് കീഴാറ്റൂർ വാർഡിലെ 'വയൽക്കിളികളു'ടെ മത്സരമാണ്. കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂരിെൻറ ഭാര്യ പി. ലതയാണ് ഇവിടെ വയൽക്കിളികളുടെ സ്ഥാനാർഥി.
കീഴാറ്റൂരിൽ വയൽ നികത്തി ദേശീയപാത നിർമിക്കുന്നതിനെതിരെ രംഗത്തുവന്നവരെ ആക്ഷേപിച്ച് സി.പി.എമ്മുകാർ വിളിച്ച പേരാണ് വയൽക്കിളികൾ. ആ പേരിൽ രൂപപ്പെട്ട ജനകീയ കൂട്ടായ്മ വയൽ നികത്തി റോഡുപണിയുന്നതിലെ പരിസ്ഥിതി പ്രശ്നത്തിൽ കേരളം ശ്രദ്ധിച്ച സമരമായി മാറിയതാണ് പിന്നീട് കണ്ടത്.
ദേശീയപാത കീഴാറ്റൂർ വയലിൽകൂടിതന്നെയെന്ന തീരുമാനവുമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുന്നോട്ടുപോകുേമ്പാഴും പിന്മാറാൻ ഒരുക്കമല്ലെന്നും തെരഞ്ഞെടുപ്പ് അങ്കം സമരത്തിെൻറ തുടർച്ചയാെണന്നും സുരേഷ് കീഴാറ്റൂർ പറയുന്നു. തളിപ്പറമ്പ് നഗരസഭയിൽ മുൻതൂക്കം യു.ഡി.എഫിനാണെങ്കിലും കീഴാറ്റൂർ വാർഡ് സി.പി.എമ്മിെൻറ പാർട്ടി ഗ്രാമമാണ്.
സി.പി.എം അല്ലാതെ ജയിച്ചിട്ടില്ല. കഴിഞ്ഞ തവണ പോൾ ചെയ്ത 600ഓളം വോട്ടുകളിൽ 500ലേറെ നേടിയത് സി.പി.എം. കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥികളുടെ വോട്ടെണ്ണം മൂന്നക്കം തികക്കാറില്ല. വയൽക്കിളി കൂട്ടായ്മയിലുള്ളവരെല്ലാം സി.പി.എമ്മുകാരാണ്. മുൻബ്രാഞ്ച് സെക്രട്ടറിയാണ് സമരനായകൻ സുരേഷ് കീഴാറ്റൂർ.
കീഴാറ്റൂരിലെ പാർട്ടിക്കാരെല്ലാം തുടക്കത്തിൽ വയൽക്കിളികൾക്കൊപ്പമായിരുന്നു. പാർട്ടി അച്ചടക്ക നടപടിയുടെ വാൾ വീശിയപ്പോഴാണ് അണികൾ പിന്മാറിയത്. കീഴാറ്റൂരിൽ സി.പി.എം കതിർ കൊത്തിപ്പറക്കാൻ വയൽക്കിളികൾക്ക് സാധിച്ചാൽ അത് കണ്ണൂരിെല പാർട്ടി ഗ്രാമത്തിൽ പുതിയൊരു ചരിത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.