വാഴപ്പള്ളിയിൽ കോൺഗ്രസിന് മാണി വിഭാഗത്തിന്‍റെ പിന്തുണ

കോട്ടയം: ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറിക്ക് ശേഷം നടന്ന വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പിന്തുണ. കോണ്‍ഗ്രസ് അംഗം ഷീലാ തോമസാണ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

29 അംഗങ്ങളില്‍ 12 പേര്‍ ഷീല തോമസിന് പിന്തുണച്ചു വോട്ടു ചെയ്തു. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും കേരളാ കോണ്‍ഗ്രസിന് നാല് അംഗങ്ങളുമാണുള്ളത്. സി.പി.എമ്മിന്‍റെ ഒമ്പത് അംഗങ്ങളും വോട്ട് ചെയ്തു.

മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധി വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും എൽ.ഡി.എഫിന്‍റെയും അംഗങ്ങള്‍ വിട്ടുനിൽക്കുകയായിരുന്നു.

വ്യാഴാഴ്ച കോട്ടയം ജില്ലാ പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ധാരണകള്‍ ലംഘിച്ച് സി.പി.എം സഹായത്തോടെ കേരള കോണ്‍ഗ്രസ് എം പ്രതിനിധി പ്രസിഡന്‍റാ‍യി വിജയിച്ചിരുന്നു. തുടര്‍ന്ന് കരാർ ലംഘനം നടത്തിയ കേരള കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കൾ പ്രതികരിച്ചിരുന്നു.

 

Tags:    
News Summary - vazhappalli grama panchayathu vice president election kerala congress m support to congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.