തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ തനിക്ക് പൂർണ അധികാരമുണ്ടെന്നും പരാതിയുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് കോടതിയിൽ പോകാമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സർവകലാശാല നിയമപ്രകാരവും യു.ജി.സി റെഗുലേഷൻ പ്രകാരവും ചാൻസലറിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും വി.സി നിയമനം നടത്തിയതെന്നും ഗവർണർ പറഞ്ഞു.
ഹൈകോടതിയിൽ നിന്ന് രണ്ടുദിവസം മുമ്പ് വ്യക്തത ലഭിച്ച ശേഷമാണ് വി.സി നിയമനം നടത്തിയത്. വി.സി നിയമനത്തില്‍ ചാൻസലർക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും മന്ത്രിക്ക് അഭിപ്രായപ്രകടനം നടത്താനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഹൈകോടതിയിൽ നിന്നുള്ള വ്യക്തത ആവശ്യമായതിനാലാണ് രണ്ട് സർവകലാശാലകളിലും ഒരു മാസമായി താൻ വി.സി നിയമനം നടത്താതിരുന്നത് - ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.