പ്രളയക്കെടുതി: ആരോഗ്യ വകുപ്പിനെതിരെ വി.ഡി സതീശൻ

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്​ ആരോഗ്യ വകുപ്പിനെതിരെ ശക്​തമായ വിമർശനമുന്നയിച്ച്​​ പറവൂർ എം.എൽ.എ വി.ഡി സതീശൻ. പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫോണെടുത്തില്ലെന്നും മരുന്നും മറ്റു സഹായങ്ങളും നൽകിയില്ലെന്നും സതീശൻ ​ആരോപിച്ചു. 

രണ്ടു ദിവസം കെ.കെ ശൈലജയെ വിളിച്ചിരുന്നു. എന്നാൽ ​േഫാണെടുത്തില്ല. വീട്ടിലേക്ക്​ വിളിച്ച്​ മന്ത്രിയോട്​ തിരിച്ച്​ വിളിക്കാൻ പറയണമെന്ന്​ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ആരോഗ്യ വകുപ്പ്​ ഡയറക്​ടറെ വിളിച്ചപ്പോൾ എല്ലാം തയാറാണെന്ന്​ അറിയിച്ചെങ്കിലും ഒരു കിറ്റ്​​ മരുന്നു പോലും ഇവിടെ ലഭിച്ചിട്ടില്ല. സ്വകാര്യമായി മരുന്ന്​ സംഘടിപ്പിക്കുകയായിരുന്നു. ഡി.എം.ഒയും ഫോൺ എടുക്കുന്നില്ല. വെള്ളം തുറന്നു വിടുമെന്ന മുന്നറിയിപ്പ്​ കിട്ടിയിരു​െന്നങ്കിൽ ആളുകളെ മാറ്റാമായിരുന്നു. എന്നാൽ അറിയിപ്പ്​ ലഭിച്ചില്ലെന്നും സതീശൻ പറഞ്ഞു. 

എല്ലാ ക്ഷമയും നശിച്ചതോടെയാണ്​ താൻ മന്ത്രിയോട്​ പൊട്ടിത്തെറിച്ചത്​. അതിനു ശേഷം ഇവി​െട രക്ഷാപ്രവർത്തനം ത്വരിതഗതിയിലായിട്ടുണ്ട്​. രണ്ടായിരത്തോളം ആളുകളെ രക്ഷപ്പെടുത്താനായി. ഇനിയും അയ്യായിരത്തോളം പേരെ രക്ഷിക്കാനുണ്ടെന്നും സതീശൻ മാധ്യമങ്ങളോട്​ പറഞ്ഞു. 
 

Tags:    
News Summary - VD Satheesan Against Health Department - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.