മലപ്പുറം: വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ടുകിട്ടാൻ ബി.ജെ.പി ഹീനമായ തന്ത്രം പ്രയോഗിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ക്രിസ്ത്യൻ പള്ളികൾ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ അവകാശവാദം ഹീനമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘പള്ളികൾ തേടി അവ പൊളിച്ച് മറ്റൊരു ചരിത്രമുണ്ടെന്ന് അവകാശപ്പെടുകയാണ് ബി.ജെ.പി. കേരളത്തിലും ഇത് തുടങ്ങിയിട്ടുണ്ട്. തൃശൂരിൽ ക്രിസ്ത്യൻ പള്ളികൾ പഴയ അമ്പലങ്ങളായിരുന്നു എന്നവകാശപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാം ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരമായ, ഹീനമായ നീക്കമാണ്’ -അദ്ദേഹം പറഞ്ഞു.
മതേതര രാജ്യത്തെ മതരാജ്യമാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ‘ഇത്രയും വലിയ മതേതരത്വമുള്ള രാജ്യത്തെ തകർത്ത് മതാധിഷ്ടിത രാജ്യമാക്കാൻ ഒരു പ്രധാനമന്ത്രി ശ്രമിക്കുന്നു എന്നു പറഞ്ഞാൽ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്? മാധ്യമങ്ങളൊക്കെ വളരെ ശ്രദ്ധയോടെ ജനമനസ്സുകളിൽ എത്തിക്കേണ്ട കാര്യമാണിത്. ലോകം മുഴുവൻ അമ്പലമുണ്ടാക്കാൻ നടക്കുകയാണ് മോദി. പ്രധാനമന്ത്രി ഏത് മതേതരത്വത്തിന്റെ കാവൽഭടനാണ്?’ -അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.