തിരുവനന്തപുരം: ചന്ദ്രയാൻ 3 പേടകം ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ശാസ്ത്രജ്ഞർക്ക് അഭിനന്ദനമെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ചന്ദ്രന്റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകുന്നു നമ്മുടേത്. ഓരോ ഭാരതീയനും അഭിമാനം കൊണ്ട് ചന്ദ്രനെ തൊടുന്ന അന്തരീക്ഷം. ഇതൊരു ഐതിഹാസിക നിമിഷമാണ്. ചന്ദ്രനിൽ ഇന്ത്യ ഉദിക്കുമ്പോൾ, ത്രിവർണ പതാക പാറുമ്പോൾ ഐ.എസ്.ആർ.ഒക്ക് അഭിമാന നിമിഷമാണ്. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം. രാഷ്ട്ര ശിൽപികളുടെ ദീർഘവീക്ഷണത്തിന് ആദരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.