ബിനീഷിനെതിരായ കേസ്: സി.പി.എമ്മിന്‍റെ അപചയമാണ് കാണുന്നതെന്ന് വി.ഡി. സതീശൻ

കൊച്ചി: സി.പി.എമ്മുമായി ബന്ധമുള്ളവർ പുറത്തുപറയാൻ കൊള്ളാത്ത കേസുകളിൽ അകപ്പെടുന്നത് പാർട്ടിയുടെ അപചയമാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എം.എൽ.എ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​ന്‍റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻറ് കേസെടുത്ത വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവർ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തെറ്റാണെന്നാണ് സി.പി.എം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജൻസി കേരളത്തിൽ എത്തുന്നതെന്നും മടിയിൽ കനമില്ലാത്തതു കൊണ്ട് ഭയക്കേണ്ടതില്ലെന്നുമാണ് സി.പി.എം നേതാക്കൾ പറഞ്ഞത്. എന്നാൽ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്തതിന്‍റെ പിറ്റേദിവസം നിലപാടിൽ മലക്കം മറിഞ്ഞു.

മന്ത്രി കെ.ടി ജലീലിനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തപ്പോൾ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പ് ഇറക്കിയെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.