തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കള്ളപ്പണ ഇടപാടിൽ സമഗ്ര അന്വേഷണം വേണമെന്നും സമര പരിപാടികൾ ശക്തിപ്പെടുത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
സഹകരണത്തിന്‍റെ മറവിൽ കള്ളപ്പ ഇടപാടാണ് നടക്കുന്നത്. സി.പി.എം അന്വേഷിച്ച് കാര്യം ബോധ്യപ്പെട്ടിട്ടും കുറ്റവാളികൾക്ക് സംരക്ഷണം നൽകി. ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യു.ഡി.എഫ് ആലോചിച്ച് തീരുമാനിക്കും.
സംസ്ഥാനത്തിലെ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് മുൻ ധനമന്ത്രി തോമസ് ഐസക് ആണ്. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റാൻ തോമസ് ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.