ടൈറ്റാനിയം ജോലി തട്ടിപ്പ് വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ടൈറ്റാനിയം ഐ.എൻ.ടി.യു.സി യൂനിയൻ നടത്തിയ നിയമസഭ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടികൾ തട്ടിയ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ജൂഡിഷ്യൽ അന്വേഷണം നടത്തണ. കേട്ട് കേൾവി പോലുമില്ലാത്ത തട്ടിപ്പാണ് ടൈറ്റാനിയത്തിൽ നടന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നതോടെപ്പം ഈ വിഷമം നിയമസഭയിൽ ഉന്നയിക്കുമെന്നും സതീശൻ പറഞ്ഞു. കുറ്റക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുൻപിൽ കൊണ്ടു വരുന്നതു വരെ പ്രതിക്ഷേധങ്ങൾ തുടരും.

പൊതുമേഖല സ്ഥാപത്തിൽ ഇരുന്ന് ഡി.ജി.എം ഉദ്യോഗാർഥികളെ വ്യാജമായി ഇന്റർവ്യൂ നടത്തത്തി കോടികൾ തട്ടിയെടുക്കുന്നതിന് വഴിയൊരുക്കിയത് ഗുരുതരമായ കുറ്റമാണ്. പ്രതിസ്ഥാനത്തുള്ള ഈ ഉദ്യോഗസ്ഥന്റെ രണ്ട് ജ്യാമ്യഹർജികൾ കോടതി തള്ളിയിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ല.അറസ്റ്റ് ചെയ്യ്താൽ സി.പി.എമ്മുകാരുടെ സഹകരണ സഹജാരിയായ നേതാക്കളുടെ പേരുകൾ കൂടി വെളിപെടുത്തുമെന്ന് ഭീക്ഷണി പെടുത്തിയതിനാലാണ് അഞ്ചാം പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതെന്നും സതീശൻ പറഞ്ഞു.

ജോലി തട്ടിപ്പ് മാത്രമല്ല അഴിമതിയും, കെടുകാര്യസ്ഥതയും, ധൂർത്തും കൊണ്ട് ടൈറ്റാനിയം അതീവ പ്രതിസന്ധിയിലകപെട്ടിരിക്കുകയാണെന്നും തൊഴിലാളികളുടെ ശബളംവരെ കൃത്യമായി കൊടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇതിനെല്ലാം സർക്കാർപരിഹാരം കാണണമെന്നും യൂനിയന്റ പ്രസിഡന്റായ പി.സി വിഷ്ണുനാഥ് എം.എൽ.എ സർക്കാരിനോട് ആവശ്യപെട്ടു. നിയമസഭ മാർച്ചിൽ എം. വിൻസെന്റ് എം.എൽ.എ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - VD Satheesan said that he will raise the issue of titanium job fraud in the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.