പിണറായി-സംഘ്പരിവാർ ​സെറ്റിൽമെന്റിന്റെ ഇടനിലക്കാരൻ വി. മുരളീധരൻ -വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള സെറ്റിൽമെന്റിന്റെ ഇടനിലക്കാരൻ കേന്ദ്രമന്ത്രി വി.മുരളീധരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസുകളിൽ ഇത്തരത്തിൽ സെറ്റിൽമെന്റ് നടക്കുന്നുണ്ട്. കെ.സുരേന്ദ്രനെതിരായ കുഴൽപ്പണ കേസിൽ സെറ്റിൽമെന്റ് നടന്നിട്ടുണ്ടെന്ന ആരോപണവും വി.ഡി സതീശൻ ഉയർത്തി.

എക്സാലോജിക് നടത്തുന്ന ഇടപാടുകളെ കുറിച്ച് സി.പി.എമ്മിന് ഒന്നുമറിയില്ല. ഇക്കാര്യത്തിൽ തെളിവുക​ളുണ്ടെങ്കിൽ എ.കെ ബാലൻ ഹാജരാക്കട്ടെ. രജിസ്ട്രാർ ഓഫ് കമ്പനീസ് ആവശ്യപ്പെട്ട രേഖകൾ എന്തുകൊണ്ട് വീണ വിജയൻ ഹാജരാക്കിയില്ല. വീണക്കെതിരെ ഇ.ഡി അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്. ആരോപണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ സി.ബി.ഐയോ അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാറിനെതിരെ സംസ്ഥാനസർക്കാർ നടത്തുന്ന സമരത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് യു.ഡി.എഫിലെ കക്ഷികൾ ഒറ്റക്കെട്ടായാണ് ആവശ്യപ്പെട്ടത്. മുസ്‍ലിം ലീഗ് ഉൾപ്പടെ ഇതേ നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ ധനപ്രതിസന്ധിക്ക് കേന്ദ്രസർക്കാറിന്റെ അവഗണന മാത്രമല്ല കാരണം.

സംസ്ഥാന സർക്കാറിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ഇതിന് കാരണമായിട്ടുണ്ട്. നികുതി പിരിക്കുന്നതിൽ വലിയ വീഴ്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തോട് കാണിക്കുന്ന അനീതി യു.ഡി.എഫ് എം.പിമാർ കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും വി.ഡി സതീശൻ അറിയിച്ചു.

Tags:    
News Summary - VD Satheesan said that V Muralidharan was the mediator of the Pinarayi-Sangha Parivar settlement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.